31-March-2023 -
By. sports desk
കൊച്ചി: ഐ.എസ്.എല്‍ ഫുട്‌ബോള്‍ ചാംപ്യാന്‍ഷിപ്പിന്റെ പ്ലേ ഓഫ് മല്‍സരത്തില്‍ ബംഗളുരുവിനെതിരായ മല്‍സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കടുത്ത നടപടിയുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. പരസ്യമായി മാപ്പു പറയുകയും നാലു കോടി പിഴ അടയ്ക്കുകയും ചെയ്യണം.പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ പിഴ ആറു കോടിയായി മാറും.ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ ഇവാന്‍ വുകുമനോവിച്ചിനെതിരെയും നടപടി പ്രഖ്യാപിച്ചിട്ടുണ്ട്.5 ലക്ഷം രൂപ പിഴയടക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം 10 മല്‍സരങ്ങളില്‍ സസ്‌പെന്‍ഷനും ഉണ്ട്.കൂടാതെ പരസ്യമായി മാപ്പു പറയുകയും ചെയ്യണം.അല്ലാത്ത പക്ഷം പിഴ 10 ലക്ഷമായി ഉയരും.
സൈഡ് ബെഞ്ചിലോ ഡ്രസിംഗ് റൂമിലോ പോലും മുഖ്യപരിശീലന്‍ ഇവാന്‍ വുകുമനോവിച്ചിന്റെ സാന്നിധ്യം പാടില്ലെന്നാണ് നിര്‍ദ്ദേശം.അച്ചടക്ക സമിതിയുടെ വിധിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനും പരിശീലകന്‍ ഇമാന്‍ വുകുമനോവിച്ചിനും അപ്പീല്‍ നല്‍കാനും സമയം അനുവദിച്ചിട്ടുണ്ട്.രണ്ടു ക്ലബ്ബിന്റെയും റഫറിയുടെയും വാദം കേട്ടശേഷമായിരുന്നു അച്ചടക്ക സമിതിയുടെ വിധി.
മാര്‍ച്ച് മുന്നിന് നാണ് നടപടിക്കാധാരമായ സംഭവം നടന്നത്.പ്ലേ ഓഫില്‍ അധിക സമയം വരെ നടന്ന ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ബംഗളുരു നേടിയ ഗോള്‍ റഫറി അനുവദിച്ചതോടെയാണ് റഫറിയുടെ പിഴവ് ആരോപിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് മൈതാനത്ത് നിന്നും പിന്‍വലിച്ചത്.തുടര്‍ന്ന് ബംഗളുരുവിനെ വിജയികളാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.